|    May 22 Tue, 2018 11:26 pm
FLASH NEWS
Home   >  Sports  >  Athletics  >  

അജയ്യനായി ബോള്‍ട്ട്; ജന്‍മനാട്ടിലെ അവസാന മല്‍സരത്തിലും ഒന്നാമന്‍

Published : 11th June 2017 | Posted By: ev sports


ജമൈക്ക: ജന്‍മനാട്ടിലെ വിടവാങ്ങല്‍ മല്‍സരത്തിലും വേഗത്തിന്റെ രാജകുമാരനായി ഉസൈന്‍ ബോള്‍ട്ട്. ജമൈക്കയില്‍ നടന്ന 100 മീറ്ററില്‍ 10.3 സെക്കറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ബോള്‍ട്ട് വേഗതയില്‍ തനിക്കെതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. 15 വര്‍ഷം മുമ്പ് തന്റെ കരിയറിലെ ആദ്യ സ്വര്‍ണം നേടിയ ട്രാക്കില്‍ തന്നെയാണ് ബോള്‍ട്ട് തന്റെ ജന്‍മനാട്ടിലെ അവസാന മല്‍സരവും ഓടിയത്. ജമൈക്കയിലെ ഗ്രാന്‍പ്രീ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ബോള്‍ട്ട് ഒരിക്കല്‍കൂടി ചരിത്രം രചിച്ചത്.
ഓഗസ്റ്റില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ വേഗത്തിന്റെ ട്രാക്കില്‍ നിന്ന് ബോള്‍ട്ട് വിടപറയും. ഇതുവരെയുള്ള കരിയറില്‍ ബോള്‍ട്ടിന്റെ വേഗതയ്‌ക്കൊപ്പം നിന്നത് എട്ട് ഒളിംപിക്‌സ് സ്വര്‍ണവും 11 ലോക ചാംപ്യന്‍ഷിപ്പ് കിരീടവും. മല്‍സരങ്ങളോട് വിടപറഞ്ഞാലും ട്രാക്കില്‍ താന്‍ എന്നുമുണ്ടാവുമെന്ന് ബോള്‍ട്ട് മല്‍സരശേഷം പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss