|    May 26 Fri, 2017 1:02 pm
FLASH NEWS

അച്ഛേ ദിന്‍ ദൃശ്യങ്ങളിലേക്ക് ഇതു കൂടി: രോഗികള്‍ക്ക് ചോറുവിളമ്പുന്നത് വെറും തറയില്‍

Published : 23rd September 2016 | Posted By: G.A.G

hosp-in

റാഞ്ചി :ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച മാഞ്ചിയുടെ ചിത്രം മനസില്‍ നിന്ന്് മായും മുന്‍പ് രാജ്യത്തെ അച്ഛേ ദിനങ്ങളുടെ ഞെട്ടിക്കുന്ന ഒരു ദൃശ്യം കൂടിയിതാ.
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെറും തറയില്‍ ഭക്ഷണം കഴിക്കേണ്ടി വന്ന രോഗിയുടെ ചിത്രം ദൈനിക് ഭാസ്‌കര്‍ എന്ന പത്രം പുറത്തുകൊണ്ടുവന്നു. ഭക്ഷണം വിളമ്പാന്‍ പാത്രമില്ലാത്തതുകൊണ്ടാണേ്രത സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ വെറും തറയില്‍ രോഗികള്‍ക്ക്് ഭക്ഷണം വിളമ്പുന്നത്്. സ്വന്തമായി പാത്രം കൊണ്ടുവരാത്ത രോഗിക്ക്് ഒരു പാത്രം സംഘടിപ്പിച്ചു നല്‍കാന്‍ തയ്യാറാവാതെ അധികൃതര്‍ വെറും തറയില്‍ ഭക്ഷണം വിളമ്പുകയായിരുന്നു. ബിജെപി ഭരിക്കുന്ന് ജാര്‍ക്കണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഈ ദൃശ്യം. അസ്ഥിരോഗവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട പല്‍മതി ദേവി എന്ന സ്ത്രീയ്ക്കാണ് ചോറും പരിപ്പും പച്ചക്കറിയുമടങ്ങുന്ന ഭക്ഷണം ആശുപത്രിയുടെ സിമന്റ് തറയില്‍ വിളമ്പിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day