|    Dec 12 Wed, 2018 8:18 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അച്ഛേദിന്‍ പോലുള്ള തട്ടിപ്പുകള്‍ 2019ല്‍ വിലപ്പോവില്ല: പ്രശാന്ത് കിഷോര്‍

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2014ല്‍ ബിജെപി ഉയര്‍ത്തിയ അച്ഛേദിന്‍ പോലുള്ള തട്ടിപ്പുകള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിലപ്പോവില്ലെന്ന് മോദിയെ ഭരണത്തിലേറ്റിയ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഒരു രാജ്യമെന്ന നിലയില്‍ 2014ലെ തിരഞ്ഞെടുപ്പ് സങ്കല്‍പമല്ല ഇപ്പോഴുള്ളത്. അതിനാല്‍, ഇത്തരം കപട പ്രചാരണങ്ങള്‍ സൃഷ്ടിക്കുക എന്നത് എളുപ്പമല്ല. 272 സീറ്റിനു മുകളില്‍ ബിജെപിക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കില്ല.
ഇത് പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമോ ശക്തിയുമായോ ബന്ധപ്പെട്ട കാര്യമല്ല. രാജ്യത്തെ 70 ശതമാനം ജനങ്ങളും ഒരു ദിവസം നൂറു രൂപ പോലും വരുമാനം ഇല്ലാത്തവരാണ്. അവരുടെ മനസ്സിലിരിപ്പ് നിര്‍ണയിക്കാനാവില്ല. അവര്‍ നിശ്ശബ്ദരാണ്. ഇവര്‍ അതിജീവനത്തിന്റെ മാര്‍ഗത്തിലാണ്.
ഇവര്‍ ഒരു രാഷ്ട്രീയ വ്യവഹാരങ്ങളിലും ഇടപെടുന്നില്ല. അവര്‍ അവരുടെ ഭക്ഷണത്തിനുള്ള വക തേടുന്ന തിരക്കിലാണ്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണവും അവരെ അലട്ടുന്നില്ല. നരേന്ദ്ര മോദി ഒരു വലിയ പ്രതിഭയാണ്, ജനകീയനാണ്, എന്നാല്‍ ബിജെപിയുടെ സംഘടനാ സംവിധാനം വളരെ ദുര്‍ബലമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss