|    May 29 Mon, 2017 9:44 am
FLASH NEWS

അച്ഛേദിനങ്ങളുടെ കണക്കിലേക്ക് ഇതും… തൊഴിലില്ലായ്മ അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയരത്തില്‍

Published : 1st October 2016 | Posted By: frfrlnz

unemployment
ന്യൂ ഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയരത്തില്‍. ഇന്ത്യയില്‍ അച്ഛേ ദിനങ്ങളാണെന്ന് അവകാശവാദം ഉന്നയിക്കുന്ന മോഡി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി ലേബര്‍ ബ്യൂറോ പുറത്ത് വിട്ട സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ അഞ്ചു ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെയാണ് തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്നത്.   15 വര്‍ഷമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇടയിലും പ്രകടമായ തൊഴില്‍ നഷ്ടം കാണുന്നു. ജോലി ചെയ്യുന്നവരില്‍ മൂന്നിലൊന്ന് പേരും ഒരു വര്‍ഷത്തില്‍ താഴെ മാത്രം ജോലി നേടിയവരാണ്. 68% വീടുകളിലേയും മാസ വരുമാനം 10,000 രൂപയിലും താഴെയാണ്.
5% തൊഴിലില്ലായ്മ എന്നു പറയുമ്പോള്‍  2.3 കോടി ആളുകള്‍ക്ക് തൊഴിലില്ല എന്നാണ്. 35% അണ്ടര്‍എംപ്ലോയിമെന്റ് എന്നതും വലിയ കണക്കാണ്. വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭിക്കാത്തവര്‍ തൊഴിലില്ലായ്മ കൂട്ടത്തില്‍ പെടുന്നില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന കണക്കിലേക്കാണ് കൊണ്ടുപോകുന്നത്.രാജ്യത്ത്
തൊഴിലില്ലായ്മ കൂടുതല്‍ സ്ത്രീകളിലാണ്. 8.7 ശതമാനമാണിത്. പുരുഷന്‍മാരുടെ നിരക്ക് നാല് ശതമാനവുമാണ്. നഗരങ്ങളില്‍ ഇത് യഥാക്രമം 12.1 ശതമാനവും 3.3 ശതമാനവുമാണ്. ഗ്രാമങ്ങളിലാവാട്ടെ യഥാക്രമം 7.8 ശതമാനവും 4.2 ശതമാനവുമാണ്.

unemployment2

1.6 ലക്ഷം വീടുകളിലെ 7.8 ലക്ഷം പേരില്‍ 2015 ഏപ്രില്‍-ഡിസംബര്‍ മാസത്തിനിടയിലാണ് സര്‍വ്വേ നടത്തിയത്. പ്രതീക്ഷിക്കുന്നത് പോലെ നഗര മേഖലകള്‍ തന്നെയാണ് കൂടുതല്‍ തൊഴിലവസരങ്ങളും പ്രതിഫലവും നല്‍കുന്നത്. നഗരപ്രദേശങ്ങളില്‍  82% പേരും വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ജോലി കണ്ടെത്തുന്നവരാണ്. എന്നാല്‍ ഗ്രാമ മേഖലയിലേയും ഉള്‍പ്രദേശങ്ങളിലേയും 53% പേര്‍ക്ക് മാത്രമാണ് ഇത്രയുമെങ്കിലും തൊഴില്‍ സുരക്ഷിതത്വം ലഭ്യമാകുന്നത്.ഗ്രാമപ്രദേശങ്ങളിലെ 42% തൊഴിലാളികളും 12 മാസം ജോലി ലഭിക്കാത്തവരാണ്.  77% ഗ്രാമമേഖലയിലെ കുടുംബങ്ങളിലേയും മാസവരുമാനം 10,000ല്‍ താഴെയാണ്. ഇതില്‍ ചില കുടുംബങ്ങളുടെ വരുമാനം 10,000 ഉം 50,000 മധ്യേയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day