|    Jul 28 Fri, 2017 10:37 pm
FLASH NEWS
Home   >  National   >  

അച്ഛന്റെ മരണം;നഷ്ടപരിഹാരത്തിനും കൈക്കൂലി,യാചകനായി മകന്‍

Published : 28th August 2016 | Posted By: mi.ptk

ajit

ചെന്നൈ: അച്ഛന്റെ മരണത്തിനുള്ള നഷ്ടപരിഹാര തുക നല്‍കണമെങ്കില്‍ കൈക്കൂലി തരണമെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആവശ്യത്തെ തുടര്‍ന്ന് പതിനഞ്ചുകാരന്‍
യാചകനായി. കര്‍ഷകനായ പിതാവ് മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ലഭിക്കാന്‍ മകന്‍ അധികൃതരെ സമീപിച്ചപ്പോള്‍ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ കുന്നത്തൂരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കര്‍ഷകനായ കൊലാഞ്ചി(45)മരിച്ചത്. മരണത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കായുള്ള സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 12,500 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഒന്നരവര്‍ഷത്തോളം ഈ തുകയ്ക്കായി മകന്‍ അജിത് കാത്തിരുന്നെങ്കിലും പണം കിട്ടിയില്ല. ഇതിനെ തുടര്‍ന്ന് അജിത് വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് കൈക്കൂലിയായി 3000 രൂപ ആവശ്യപ്പെട്ടത്.
കൈക്കൂലി പണം കണ്ടെത്താന്‍ മറ്റ് വഴികളില്ലാത്ത അജിത് ബാനറുമായി തെരുവിലിറങ്ങി. അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ വഴിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 12,500 രൂപ ലഭിച്ചാല്‍ മാത്രമേ കടം തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ഈ തുക ലഭിക്കണമെങ്കില്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കണമെന്നും ബാനറില്‍ എഴുതിയാണ് അജിത് നാട്ടുകാരുടെ സഹായത്തിനായി തെരുവിലിറങ്ങിയത്.
മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥനെതിരെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണവിധേയനായ വില്ലേജ് ഓഫീസറെ താല്‍കാലികമായി സ്ഥാനത്ത് നിന്ന് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക