|    Jul 26 Wed, 2017 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അച്ഛനെ നഗ്‌നനാക്കി കെട്ടിയിട്ടു മര്‍ദിച്ചു

Published : 26th September 2016 | Posted By: SMR

പുല്‍പ്പള്ളി: മകന്‍ അച്ഛനെ പൂര്‍ണ നഗ്‌നനാക്കി വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. ചേകാടി ചമ്പക്കുളം ദേവസ്യ (60) യെയാണ് ഇന്നലെ വൈകീട്ട് മൂന്നോടെ ചേകാടി പാലത്തിനടുത്തുള്ള വൈദ്യുതി  ത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
മകന്‍ ജോഷി (34) ആണ് മര്‍ദനത്തിനു പിന്നില്‍. അക്രമാസക്തനായ പ്രതി സമീപത്തേക്ക് ആരെയും അടുപ്പിച്ചില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി എസ്‌ഐ മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ജോഷിയെ കീഴടക്കി ദേവസ്യയെ രക്ഷിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ദേവസ്യയുടെ ദേഹത്ത് ജോഷി കരി ഓയില്‍ ഒഴിച്ച് മര്‍ദിച്ച് അവശനാക്കിയിരുന്നു.  പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. ജോഷിക്കെതിരേ പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക