|    Jul 17 Tue, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു

Published : 10th August 2017 | Posted By: fsq

 

ഭോപാല്‍: മധ്യപ്രദേശില്‍ വിചാരണത്തടവുകാരനായ അച്ഛനെ സന്ദര്‍ശിക്കാനെത്തിയ മക്കളുടെ മുഖത്ത് ജയിലധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അച്ഛനെ കാണാനെത്തിയത്. ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ്  മുഖത്ത് സീല്‍ പതിപ്പിച്ചത്. സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റിപോര്‍ട്ട് ആവശ്യപ്പെട്ടതായി മധ്യപ്രദേശ് ബാലാവകാശ കമ്മീഷന്‍ ഡോക്ടര്‍ രാഘവേന്ദ്ര അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss