|    Oct 22 Sun, 2017 6:35 am
Home   >  Todays Paper  >  Page 4  >  

അച്ഛനും മകനും കുത്തേറ്റ സംഭവം : പിടിയിലായയാള്‍ അബോധാവസ്ഥയില്‍

Published : 30th June 2017 | Posted By: fsq

 

തൃശൂര്‍: ചേര്‍പ്പ് ചിറയ്ക്കലില്‍ അച്ഛനും മകനും കുത്തേറ്റ് അച്ഛന്‍ മരിച്ച സംഭവത്തില്‍ പിടിയിലായ അയല്‍വാസി പുതുതറവാട്ടില്‍ ശശിയെ അബോധാവസ്ഥയില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ശശിയുടെ കുത്തേറ്റ് കോലിയില്‍ വീട്ടില്‍ പ്രഭാകരന്‍(56) ആണു കഴിഞ്ഞ ദിവസം മരിച്ചത്. കുത്തേറ്റ മകന്‍ പ്രമീഷ്(22) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് അയല്‍വാസിയായ ശശിയെ വീടിനു പിന്നിലുള്ള പാടത്തുനിന്നാണ് പിടികൂടിയത്. അബോധാവസ്ഥയിലായിരുന്ന ഇയാളെ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ദലിത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും തൃശൂര്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണസംഘം ഡയറക്ടറുമാണ് മരിച്ച പ്രഭാകരന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക