|    Aug 20 Sun, 2017 1:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Published : 7th August 2017 | Posted By: fsq

 

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കൂട്ടുകാരായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വാഴമുട്ടം താഴൂര്‍ക്കടവില്‍ കുളിക്കാനിറങ്ങിയ കൊല്ലം ച—വറ കോട്ടക്കകം തൂണിത്തുറയില്‍ പ്രസാദ് (40), ചാവക്കാട്ടില്‍ പ്രകാശ് (41) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ രാവിലെ 11 ഓടെ  ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കടവിനു സമീപം തന്നെ ചുഴിയില്‍പ്പെട്ട് ചളിയില്‍ പുതഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ടാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. അടുത്തയാഴ്ച വിദേശത്ത് പോകാനിരുന്ന പ്രസാദ്, പ്രകാശിനെയും കൂട്ടി താഴൂര്‍ക്കടവില്‍ വാടകയ്ക്ക് താമസിക്കുന്ന പെയിന്റിങ് തൊഴിലാളിയായ കൂട്ടുകാരന്‍ സജിയെ കണ്ട് യാത്രപറയാന്‍ എത്തിയതായിരുന്നു. ഭക്ഷണത്തിനു ശേഷം കൂടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കൈ—ക്ക് സ്വാധീനക്കുറവുള്ള പ്രകാശ് കാല്‍ വഴുതി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച പ്രസാദും ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ നീളമുള്ള കമ്പ് ഇട്ടുകൊടുത്തെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇരുവരും മുങ്ങിപ്പോയി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകി നിര്‍ത്തുകയായിരുന്നു. അഗ്നിശമന സേനാവിഭാഗം ഓഫിസര്‍ വി വി വിനോദിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ഇരുവരും ദൂരേ—ക്ക് ഒഴുകിപ്പോകാനുള്ള സാധ്യത കണക്കിലെടുത്ത് വലകള്‍ സ്ഥാപിച്ചിരുന്നു. നാട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് വീണിടത്തുതന്നെ തിരച്ചില്‍ തുടര്‍ന്നത്. പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കടവിനു സമീപം തന്നെ മൃതദേഹങ്ങളുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരായ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉേദ്യാഗസ്ഥരും ചേര്‍ന്ന് വെള്ളത്തില്‍ ഇറങ്ങി മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക