|    Jun 28 Wed, 2017 5:47 am
FLASH NEWS

അച്ചടിയന്ത്രങ്ങളുടെ പ്രദര്‍ശനത്തോടെ കെപിഎ സംസ്ഥാന സമ്മേളനം തുടങ്ങി

Published : 15th October 2016 | Posted By: Abbasali tf

കോഴിക്കോട്:  അച്ചടി യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും പ്രദര്‍ശനത്തോടെ അച്ചടി വ്യവസായ രംഗത്തെ സംസ്ഥാന തലത്തിലുള്ള ഏക സംഘടനയായ കെപിഎ(കേരള പ്രിന്റേഴ്‌സ്  അസോസിയേഷന്‍)  പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ജൂബിലി ഹാളില്‍ തുടക്കമായി . പ്രിന്റക്‌സ് 2016 എന്ന പേരിലാണ് പ്രദര്‍ശനം ഒരുക്കിയത്. ഇന്നലെ ആരംഭിച്ച പ്രദര്‍ശനം നാളെ വൈകുന്നേരം വരെ നീണ്ടു നില്‍ക്കും.പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് മെഷിനറികളുടെ പ്രവര്‍ത്തനം വിശദീകരിച്ചു കൊടുക്കുന്നതും ശ്രദ്ധേയമായി. ലാമിനേഷന്‍ മിഷ്യനുകള്‍ , ബൈന്റിങ് മെഷിനറികള്‍, കെയ്‌സ് മേക്കിങ് മെഷിനറികള്‍, ബാഗ് പ്രിന്റിങ് മാനു ഫാക്ചറിംഗ് മിഷനറികള്‍, ഇന്ത്യയിലും വിദേശത്തും നിര്‍മിച്ച സിങ്കിള്‍ കളര്‍,മള്‍ട്ടി കളര്‍ ഓഫ്‌സെറ്റ് മെഷിനറികള്‍, കമ്പ്യൂട്ടറുകള്‍ , ഡിജിറ്റല്‍ ലേസര്‍ പ്രിന്റുകള്‍ ,ഡിടിപി യൂണിറ്റുകള്‍ , സോഫ് റ്റ് വെയറുകള്‍ തുടങ്ങി അച്ചടിയുമായി ബന്ധപ്പെട്ട എല്ലാ മിഷനറികളുടെയും അസംസ്‌കൃത പദാര്‍ഥങ്ങളുടെയും സ്‌ററാളുകള്‍ അടക്കം നൂറിലേറെ സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് മൂന്്് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്്്ഥാന സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തത്്. സംസ്ഥാന പ്രസിഡന്റ് പിഎ അഗസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂര്‍, കെവി ബാബുരാജ്, വൈ വിജയന്‍, അഡ്വ. പിഎം നിയാസ് , സൈമണ്‍ സക്കറിയാസ് , പി അശോക് കുമാര്‍ സംസാരിച്ചു.സമ്മേളനം ഇന്നും, നാളെയും തുടരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക