|    Jul 22 Sun, 2018 6:30 pm
FLASH NEWS

അച്ചടക്കരാഹിത്യത്തിന് പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ എസ്എഫ്‌ഐ മാര്‍ച്ച് നടത്തി

Published : 12th September 2017 | Posted By: fsq

 

പൊന്നാനി: അച്ചടക്കരാഹിത്യത്തിന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാനി എംഇഎസ് കോളജിലേക്ക് മാര്‍ച്ച് നടത്തി. കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തെതുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ പുറത്താക്കിയത്. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 21 ദിവസമായി എസ്എഫ്‌ഐ അനിശ്ചിതകാല സമരത്തിലായിരുന്നു .വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മാനേജ്‌മെന്റും അധ്യാപകരും അനുകൂല നടപടിയെടുക്കാതായതോടെയാണ് ഇന്നലെ വിദ്യാര്‍ഥികള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്.സസ്‌പെന്‍ഷനിലായ പതിമൂന്നോളം വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ കയറാന്‍ പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഫൈന്‍ അടക്കണമെന്ന് നിബന്ധനവെച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് സ്വീകാര്യമായിട്ടില്ല. പതിനൊന്നോളം വിദ്യാര്‍ഥികളെയാണ് മാനേജ്‌മെന്റ് പുറത്താക്കിയത്. അക്രമപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് കോളജില്‍ രാഷ്ട്രിയം നിരോധിക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ നൂറുകണക്കിന്ന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എസ് എഫ് ഐ ജില്ലാസെക്രട്ടറി പി ബഷീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷഫീഖ്, രഹന, വിനോദ് , ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss