|    Oct 17 Tue, 2017 3:39 am
FLASH NEWS

അച്ചടക്കത്തിന്റെ പുതിയ അധ്യായമായി ബഹുജനറാലി

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്: അച്ചടക്കത്തിന്റെ പുതിയ അധ്യായത്തിനാണ് കോഴിക്കോട് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്.
ഇന്ത്യയിലെ അരികുവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ വഴിയും ശബ്ദവുമായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന കാംപയിനിന്റെ സംസ്ഥാനതല സമാപനത്തിലാണ് അച്ചടക്കത്തിന്റെ പുതിയൊരു വായന കോഴിക്കോട്ടുക്കാര്‍ നടത്തിയത്. പ്രവര്‍ത്തകരില്‍ വിഹായസ്സോളം ആവേശം അലതല്ലിയപ്പോഴും പൊതുജനത്തിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല. സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് പ്രവര്‍ത്തകരും യൂനിഫോമിട്ട നൂറുകണക്കിന് വോളന്റിയര്‍മാരും അണിനിരന്ന റാലി ഗതാഗത്തെ കാര്യമായി ബാധിച്ചില്ല. 3.30ന് അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച റാലിക്ക് മുമ്പ് തന്നെ പുതിയറ റോഡ് വഴി ഗതാഗതം വഴിമാറ്റിയിരുന്നു. സംഘടനാബോധവും  കൃത്യമായ പരിശീലനവും വിളിച്ചറിയിക്കുന്നതായിരുന്നു റാലി. വോളന്റിയര്‍ മാര്‍ച്ചിന് പിറകെ ഒരേ താളത്തില്‍ മുദ്രാവാക്ക്യമുയര്‍ത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നത്. പുതിയ ബസ്ന്റാന്റ് പരിസരത്ത് നിന്ന് സ്ത്രീകളും കുട്ടികളും റാലിയിലേക്ക് ചേര്‍ന്നപ്പോള്‍ പോലും റാലിക്ക് താളഭംഗം സംഭവിച്ചില്ല. മനുഷ്യത്വവും ജനാധിപത്യവും തൂക്കിലേറ്റുന്ന സംഘപരിവാരരാഷ്ട്രീയത്തിന്റെ വികൃതമുഖം തുറന്നുക്കാട്ടുന്നതായിരുന്നു റാലിയില്‍ അണിനിരന്ന ഫ്‌ളോട്ടുകള്‍. ഓരോ ഫ്‌ളോട്ടുകള്‍ തമ്മില്‍ പാലിച്ച അകലം പോലും കൃത്യമായൊരു അച്ചടക്കപരിശീലനത്തിന്റെ തെളിവായിരുന്നു. നിരവധി രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് വേദിയായിട്ടുള്ള കോഴിക്കോട്, കൃത്യമായ സംഘടനാ ബോധവും അച്ചടക്കവും മുമ്പ് കണ്ടിട്ടുള്ളത് 2009 ഫെബ്രുവരിയില്‍ പോപുലര്‍ ഫ്രണ്ട് തന്നെ നടത്തിയ ദേശീയ രാഷ്ടീയ സമ്മേളനത്തിലായിരുന്നു. കാലവും അംഗങ്ങളും എത്രതന്നെ ഏറിയാലും പോപുലര്‍ ഫ്രണ്ട്  അജണ്ടയായ അച്ചടക്കരാഷ്ടീയം എന്നും മുറുകെ പിടിക്കും എന്ന് തന്നെയായിരുന്നു അവര്‍ ഇന്നലെയും പറയാതെ പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക