|    Jul 23 Sun, 2017 6:32 am
FLASH NEWS
Home   >  Kerala   >  

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ദാമോദരന്റെ പ്രതികരണം;വിഎസ്

Published : 20th July 2016 | Posted By: mi.ptk

vs

തിരുവനന്തപുരം: എംകെ ദാമോരനെതിരെ കടുത്ത വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ. ദാമോദരന്റെ ആരോപണങ്ങളെ പുച്ഛിച്ച് തള്ളുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ദാമോദരന്റെ പ്രതികരണമെന്നും വിഎസ് പറഞ്ഞു.അതേ സമയം സുശീല ഭട്ട് നല്ല അഭിഭാഷകയാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിയ്‌ക്കെതിരെ എതിര്‍പ്പുയര്‍ന്നതെന്നും ഇതിന് പിന്നില്‍ ആരാണെന്ന് തനിയ്ക്കറിയാമെന്നും എന്നാല്‍ ആ പേര് ഇപ്പോള്‍ പറയുന്നില്ലെന്നുമായിരുന്ന ദാമോദരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ദാമോദരന്റെ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് വിഎസ് ദാമോദരനെതിരെ ആഞ്ഞടിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക