|    Jul 23 Mon, 2018 10:55 am
FLASH NEWS

അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണയിലും ഗതാഗതക്കുരുക്ക് മുറുകുന്നു

Published : 20th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: മഴക്കാലം മുന്നില്‍ കണ്ട് അറ്റകുറ്റ പണികള്‍ മുന്‍കൂട്ടി നടത്താത്തിനാല്‍ ദേശീയ പാതയില്‍       വന്‍ ഗര്‍ത്തങ്ങളാണ് പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറം രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരു നഗരങ്ങളിലെയും ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. അങ്ങാടിപ്പുറം വളാഞ്ചേരി ജംങ്ഷന്‍, പരിയാപുരം റോഡ് ജംങ്ഷന്‍, പാലം മുതല്‍ പെരിന്തല്‍മണ്ണ മാനത്ത്മംഗലം ബൈപ്പാസ് ജംങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ ജൂബിലി റോഡ് ജംങ്ഷനും മാനത്ത്മംഗലം ബൈപ്പാസ് ജംങ്ഷനും പൂര്‍മായും പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ്. ഈ ശോചനീയാവസ്ഥ കാരണം അങ്ങാടിപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലെത്തണമെങ്കില്‍ അര മണിക്കൂറിലഘികം സമയമെടുക്കുന്ന അവസ്ഥയാണ്. ഇതിനു പുറമെ ട്രാഫിക് നിയമത്തിനു വിപരീതമായി പാഹനങ്ങള്‍ പൊതു നിരത്തിലേക്ക് വലത്തോട്ട് തിരിഞ്ഞാണ് കയറുന്നത്. എതിര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഇതോടെ ബ്ലോക്ക് ആവുകയാണ്. അങ്ങാടിപ്പുറത്ത് തളി ജംഗ്ഷനില്‍ വളാഞ്ചേരി, പുഴക്കാട്ടിരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍, പരിയാപുരം റോഡ്, പൂരപ്പറമ്പ്,  ചിത്രാലയ റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങളെല്ലാം വലത്തോട്ട് തിരിഞ്ഞാണ് റോഡിലേക്ക് കയറുന്നത്. ഇത് ഒഴിവാക്കി ട്രാഫിക് പോലീസിനെ ഉപയോഗിച്ച് വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് പോകുന്നതിന് ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്.കനത്ത വേനല്‍ ചൂടില്‍ പാലത്തിന് മുകളിലെ ടാര്‍ തെന്നി നീങ്ങി നിറയെ ചെറിയ ഹമ്പുകള്‍ പോലെ മുഴകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതും വേഗത്തില്‍ വാഹനം മുന്നോട്ട് പോവുതിന് തടസ്സം സൃഷ്ടിക്കുന്നു. ഇവിടെ റീ ടാറിംങ് അത്യാവശ്യമായി വന്നിരിക്കുകയാണ്. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെ മഴയെത്തി കുഴികള്‍ രൂപപ്പെട്ടപ്പോള്‍ മാത്രം അറ്റകുറ്റ പണിയെ കുറിച്ച് ആലോചിച്ച് തുടങ്ങിയ ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പും താത്കാലികമായി അടച്ച കുഴികള്‍ വീണ്ടും ബുദ്ധമുട്ടാവുകയാണ്. കുഴികള്‍ നികത്താനുപയോഗിച്ച ക്വാറി പൊടി ശരിയായ രീതിയില്‍ നിരപ്പാക്കാത്തതിനാല്‍ പലയിടത്തും ഉയര്‍ച്ച താഴ്ച്ചകളും കരിങ്കല്‍ ചീളുകള്‍ റോഡില്‍ പരന്ന് കിടക്കുന്ന അവസ്ഥയുമുണ്ട്. സര്‍ക്കാറുകളുടെ കാര്യക്ഷമമായ ഇടപെടലുകള്‍ ഇല്ലാത്തത്് കാരണം ഇത്തരത്തില്‍ ദേശീയ, സംസ്ഥാന പാതകളെ നരക തുല്ല്യമാക്കിയിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss