|    Mar 30 Thu, 2017 4:23 pm
FLASH NEWS

അങ്ങാടിപ്പുറം വില്ലേജ് ഓഫിസ് കെട്ടിടത്തിന് മോക്ഷം

Published : 5th September 2016 | Posted By: SMR

അങ്ങാടിപ്പുറം: വര്‍ഷങ്ങള്‍ പഴക്കമുള്ള അങ്ങാടിപ്പുറം വില്ലേജ് ഓഫിസ് കെട്ടിടത്തിന് ദുരിതത്തില്‍നിന്ന് മോക്ഷമാവുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. മഴ പെയ്താല്‍ ഫയല്‍ കേടുവരാനും ജീവനക്കാരുടെ ജീവനുതന്നെ ഭീഷണിയാവുന്ന തരത്തില്‍ സിമന്റ് പാളികള്‍ അടര്‍ന്നുവീഴുന്നതുമായ അവസ്ഥയിലായിരുന്നു കെട്ടിടം.
കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഷീറ്റുകള്‍ മാറ്റുന്ന പണിയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഓഫിസിന്റെ ചുറ്റുഭാഗത്ത് നിറഞ്ഞുനിന്നിരുന്ന മണ്ണും നീക്കം ചെയ്തു. ഓഫിസിന് രണ്ട് പുതിയ വാതിലുകളും സ്ഥാപിച്ചു. വില്ലേജ് ഓഫിസിന്റെ ശോച്യാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ടി എ അഹമ്മദ് കബീര്‍ എംഎല്‍എ വില്ലേജ് ഓഫിസ് സന്ദര്‍ശിച്ച് അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day