|    May 29 Mon, 2017 5:14 pm
FLASH NEWS

അങ്ങാടിപ്പുറം മേല്‍പ്പാലം തുറന്നു

Published : 25th March 2016 | Posted By: G.A.G

 

angadi puram bridge

പെരിന്തല്‍മണ്ണ : അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഔദ്യോഗികമായ ഉദ്ഘാടനച്ചടങ്ങ് നടത്താനാവാത്ത സാഹചര്യത്തിലാണ് പാലം ചടങ്ങുകളോ ആഘോഷങ്ങളോ ഇല്ലാതെ തുറന്നുകൊടുക്കാന്‍ സബ്കലക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും റെയില്‍വെ -ആര്‍ബിഡിസി ഉദ്യോഗസ്ഥരുടെയോഗം തീരുമാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് യാതൊരുവിധ ആഘോഷങ്ങളും പാടില്ലെന്ന് സബ്കലക്ടര്‍ നിര്‍ദേശം നല്‍കിയിയിരുന്നു.

angadipuram under way

പാലം തുറന്നുകൊടുത്തതോടെ താഴെഭാഗത്തുകൂടിയുള്ള ഗതാഗതം റെയില്‍വേ  പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day