|    Aug 18 Fri, 2017 12:40 pm
FLASH NEWS

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

Published : 2nd August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ ഇനി മലബാര്‍ ദേവസ്വം ബോര്‍ഡ് നടത്തും. ഇന്നലെ ഹൈക്കോടതി വിധി പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ അസി. കമ്മീഷണര്‍ കെ പി മനോജ്കുമാറിന്റെ സാനിധ്യത്തില്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ സി സി ദിനേശ് ക്ഷേത്രത്തിന്റെ പൂര്‍ണ അധികാരം ഏറ്റെടുത്തു.തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഭരണത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വരവിനെതിരേ ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇന്നലെ മലബാര്‍ ദേവസ്വത്തിന് അനൂകൂലമായി വിധി വരികയായിരുന്നു. ഇതോടെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നിയമനം, ആഘോഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റേതായിരിക്കും തീരുമാനങ്ങള്‍. അതേസമയം, നിലവിലുള്ള ക്ഷേത്രം ട്രസ്റ്റിക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക