|    May 25 Thu, 2017 2:13 pm
FLASH NEWS

അങ്ങാടിക്കുരുവികള്‍ നഗരങ്ങള്‍ക്ക്അന്യമാവുന്നതായി സര്‍വേ ഫലം

Published : 20th March 2017 | Posted By: fsq

 

കോട്ടയം: നഗര പരിസ്ഥിതിയുടെ ആരോഗ്യസൂചകമായി വിശേഷിപ്പിക്കപ്പെടുന്ന അങ്ങാടിക്കുരുവികള്‍  അതിവേഗം ഇല്ലാതാവുന്നു. ലോക അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ്  കോട്ടയം, കൊച്ചി നഗരങ്ങളി ല്‍ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്താമായത്. 2012 മുതല്‍ സംഘടന ഈ നഗരങ്ങളില്‍ മുടങ്ങാതെ സര്‍വേ നടത്തുന്നുണ്ട്.
കോട്ടയം നഗരത്തില്‍ 2012 ല്‍ 740 കുരുവികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴവയുടെ എണ്ണം 150 ആയി കുറഞ്ഞു. 2012ല്‍ നഗരത്തില്‍ പത്തോളം കേന്ദ്രങ്ങളി ല്‍ അങ്ങാടിക്കുരുവികള്‍ കൂട് കൂട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് അഞ്ച് സ്ഥലങ്ങളിലായി ചുരുങ്ങി. ഇതില്‍ തന്നെ രണ്ടിടങ്ങിളില്‍ കുരുവികളുടെ സാന്നിധ്യം നാമമാത്രമാണ്. കൊച്ചി നഗരത്തില്‍ ബ്രോഡ് വേയിലെ മാര്‍ക്കറ്റിലും മറൈന്‍ഡ്രൈവിലും മാത്രമാണ് അങ്ങാടിക്കുരുവികള്‍ അവശേഷിക്കുന്നത്. ബ്രോഡ് വേയിലെ മാര്‍ക്കറ്റില്‍ 150ല്‍ താഴെയും മെറൈന്‍ ഡ്രൈവില്‍ 350 ഓളവും.രണ്ട് നഗരങ്ങളിലേയും കുരുവിക്കൂടുകളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറവാണ്.
ഇവയുടെ വംശവര്‍ധനവില്‍ വന്നിരിക്കുന്ന തകര്‍ച്ചയാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. കുരുവികള്‍ കൂടൊരുക്കിയിരുന്ന പഴയരീതിയിലുള്ള കെട്ടിടങ്ങള്‍ ഇല്ലാതായതും ഇവയെ സംരക്ഷിച്ചിരുന്ന വ്യാപാരികളുടെ എണ്ണം ചുരുങ്ങിയതുമാണ് ഇവയുടെ നാശത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മുഖ്യ ആഹാരമായ ധാന്യത്തിലെ വിഷാംശം ഈ ചെറുപക്ഷികള്‍ക്ക് വിനയായിട്ടുണ്ട്. കോട്ടയം നഗരത്തില്‍ അടുത്തകാലത്ത് പ്രാവുകളുടെ എണ്ണത്തിലുണ്ടായ  വര്‍ധനവ് ആഹാരത്തിനും താമസത്തിനും വേണ്ടിയുള്ള മല്‍സരത്തില്‍ കുരുവികളെ തോ ല്‍പിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഈവര്‍ഷത്തെ കടുത്ത ചൂടുമൂലം കുടിവെള്ളം ഇല്ലായ്മയും  പ്രജനന നിരക്ക് കുറഞ്ഞതും ഇവയ്ക്ക് പ്രതികൂലമായിട്ടുണ്ട്.
മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം മുട്ടകള്‍ ചീമുട്ടയാകുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും സര്‍വേ നടത്തിയ സംഘടനാ ഭാവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day