|    May 25 Thu, 2017 4:25 pm
FLASH NEWS

അങ്കാറ ആക്രമണം: സൂത്രധാരന്‍ കൊല്ലപ്പെട്ടെന്ന് സൂചന

Published : 2nd July 2016 | Posted By: SMR

അങ്കാറ: ഫെബ്രുവരി 17ന് തുര്‍ക്കിയിലെ അങ്കാറയിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കുനേരെ നടന്ന തീവ്രവാദ വിരുദ്ധ ആക്രമണത്തിനിടെ മെഹ്‌മെത് സിരിന്‍ ഖയ എന്ന കുര്‍ദ് നേതാവാണ് കൊല്ലപ്പെട്ടത്. ദിയാര്‍ബകിറിലെ ലൈസില്‍ നടന്ന ദൗത്യത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. തങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് അങ്കാറയില്‍ ആക്രമണം നടത്തിയതെന്നായിരുന്നു കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) അറിയിച്ചത്. അതേസമയം, അതാതുര്‍ക്ക് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് ഐഎസ് ആണെന്നാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day