|    Nov 15 Thu, 2018 12:05 pm
FLASH NEWS

അങ്കമാലി വ്യവസായ മേഖലാ റോഡിന് മാലിന്യ കൂമ്പാരത്തില്‍നിന്ന് മോചനം

Published : 30th June 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: അങ്കമാലി വ്യവസായ മേഖലയിലേക്ക് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ നിന്ന് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന വ്യവസായ മേഖലാ റോഡിന് മാലിന്യ കൂമ്പാരത്തില്‍നിന്ന് മോചനം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീവ്രശുചീകരണ പരിപാടിയുടെ ഭാഗമായി നെടുമ്പാശ്ശേരി പഞ്ചായത്തിലെ 5-ാം വാര്‍ഡ് ശുചിത്വ കമ്മിറ്റിയുടെ നേതൃത്ത്വത്തിലാണ് മാലിന്യം തിങ്ങിനിറഞ്ഞ റോഡ് ഒരു ദിവസംകൊണ്ട് വൃത്തിയാക്കിയത്. വ്യവസായ മേഖലയില്‍ നിന്നുള്‍പ്പടെ ഇവിടെ മാലിന്യം വന്‍തോതില്‍ നിക്ഷേപിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും, ജൈവമാലിന്യങ്ങളും നിറഞ്ഞ കാല്‍നട യാത്ര അസഹ്യമാക്കുന്ന നിലയിലായിരുന്ന പ്രദേശത്തെ, മാലിന്യമുക്തമാക്കാന്‍ ജനകീയ കുട്ടായ്മയ്ക്ക് കഴിഞ്ഞു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് തുടര്‍ന്ന് മാലിന്യം തള്ളുന്നത് തടയാന്‍ രാത്രിയിലും പകലും നാട്ടുകാര്‍ കാവല്‍ നില്‍ക്കുന്നതിനും, കാമറ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. പ്രദേശത്തെ മനോഹരമാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പരിസരവാസികളുടെ യോഗം വാര്‍ഡു മെംബര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡു മെംബറും, പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി സി സോമശേഖരന്‍, മുന്‍ വാര്‍ഡു മെംബര്‍ എന്‍ കെ ഷാജി, പി എസ് സുനിഷ്, കെ എസ് സജീവുകുമാര്‍, സജി, വിന്‍സെന്റ്, മനോഹരന്‍, ദേവരാജന്‍ നേതൃതം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss