|    Aug 20 Sun, 2017 7:50 am
FLASH NEWS

അങ്കമാലി യാര്‍ഡ് നവീകരണം : ട്രെയിനുകള്‍ക്ക് 4 മുതല്‍ 12 വരെ നിയന്ത്രണം

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: അങ്കമാലി റെയില്‍വെ സ്റ്റേഷന്‍ യാര്‍ഡിലെ നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ മാസം 4 മുതല്‍ 12 വരെ അങ്കമാലി വഴി കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളത്ത് നിന്ന് രാവിലെ 6ന് പുറപ്പെടുന്ന എറണാകളും-ഗുരുവായൂര്‍ പാസഞ്ചറും (നം. 56370), ഗുരുവായൂരില്‍ നിന്നുള്ള തിരിച്ചുള്ള സര്‍വീസും (നം. 56375) 12 ന് പൂര്‍ണമായും റദ്ദാക്കി. എറണാകുളത്തിനും പാലക്കാടിനുമിടയിലുള്ള മെമ്മു സര്‍വീസുകള്‍ (നം.66611 / 66612) ഈമാസം 4 മുതല്‍ 12 വരെ ഷൊര്‍ണൂര്‍ ജങ്ഷനും എറണാകുളം ജങ്ഷനുമിടയില്‍ പൂര്‍ണമായും റദ്ദാക്കി.ഗുരുവായൂരില്‍ നിന്ന് രാവിലെ 9നും തൃശൂരില്‍ നിന്ന് രാവിലെ 10.55നും തിരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ (നം. 56373/56374) 12 ന് റദ്ദാക്കി.4, 6, 7 തിയ്യതികളില്‍ തൃശൂരില്‍ എത്തിച്ചേരുന്ന നിസാമുദ്ദീന്‍- എറണാകുളം- മംഗള എക്പ്രസ് (നം. 12618) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (നം.16307 /16308) ഈ മാസം 4, 6 തീയതികളില്‍ ചാലക്കുടിക്കും ആലപ്പുഴയ്ക്കുമിടയില്‍ ഭാഗീകമായി റദ്ദാക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം- ന്യൂഡല്‍ഹി- കേരള എക്‌സ്പ്രസ്സിലേയ്ക്ക് (നം. 12625) ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കായി ഈ ട്രെയിനിന് ചാലക്കുടിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തിനും ഷൊര്‍ണൂര്‍ ജങ്ഷനുമിടയ്ക്കുള്ള വേണാട് എക്‌സ്പ്രസ്സ് (നം. 16302/ 16301) 12ന് ഷൊര്‍ണൂര്‍ ജങ്ഷനും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. എറണാകുളത്തിനും കണ്ണൂരിനുമിടയ്ക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് (നം.16313/16314) 12 ന് ചാലക്കുടിക്കും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക