|    Oct 20 Fri, 2017 9:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അങ്കമാലി യാര്‍ഡ് നവീകരണം: 12 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Published : 5th August 2017 | Posted By: fsq

 

കൊച്ചി: അങ്കമാലി റെയില്‍വേ സ്‌റ്റേഷന്‍ യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി  ഈ മാസം 12വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളം പാലക്കാട് മെമു  ഈ കാലയളവില്‍ പൂര്‍ണമായും റദ്ദു ചെയ്യും. രാവിലെ ആറു മണിക്കുള്ള എറണാകുളം -ഗുരുവായൂര്‍ പാസഞ്ചര്‍, 09.05നുള്ള ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, ഉച്ചയ്ക്ക് ഒരു മണിക്കുള്ള ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375), 10.55നുള്ള തൃശൂര്‍  ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ 12ന് മാത്രം പൂര്‍ണമായും റദ്ദു ചെയ്യും. നാളെയും തിങ്കളാഴ്ചയും തൃശൂരില്‍ എത്തിച്ചേരുന്ന നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് തൃശൂരില്‍ സര്‍വീസ്് അവസാനിപ്പിക്കും. കണ്ണൂര്‍-ആലപ്പുഴ(എക്‌സിക്യൂട്ടീവ്)  നാളെ ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും, ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് ചാലക്കുടിയില്‍ നിന്നു സര്‍വീസ് ആരംഭിക്കുകയും ചെയ്യും. തിരുവനന്തപുരം-ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസ്സിന് ചാലക്കുടിയില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. ആഗസ്ത് 12ന്  ഷൊര്‍ണര്‍-തിരുവനന്തപുരം(വേണാട്), തിരുവനന്തപുരം -ഷൊര്‍ണൂര്‍(വേണാട്) എക്‌സ്പ്രസ് എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.ആഗസ്ത് 12ന് എറണാകുളം-കണ്ണൂര്‍ (ഇന്റര്‍സിറ്റി) എക്‌സ്പ്രസ് ചാലക്കുടിയില്‍ നിന്നും സര്‍വീസ് ആരംഭിക്കുകയും കണ്ണൂര്‍-എറണാകുളം (ഇന്റര്‍സിറ്റി) സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ ആഗസ്ത് 12വരെ പകല്‍ സമയങ്ങളില്‍ അങ്കമാലി വഴി കടന്നു പോവുന്ന തീവണ്ടികള്‍ അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ തൃശൂരിനും എറണാകുളത്തിനും ഇടയില്‍ പിടിച്ചിടാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക