|    Oct 19 Thu, 2017 6:35 pm
FLASH NEWS

‘അങ്കമാലി ഡയറീസ്’ അഭിനേതാക്കളെ തടഞ്ഞതില്‍ തെറ്റില്ല:എസ്പി

Published : 19th March 2017 | Posted By: mi.ptk

Angmali_Diaries

മൂവാറ്റുപുഴ: ‘അങ്കമാലി ഡയറീസ്’ താരങ്ങള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുപരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ് പി എവി ജോര്‍ജ്. നിയമലംഘനം ശ്രദ്ധിയില്‍പ്പെട്ടതുകൊണ്ടാണ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. വാഹനത്തിനുളളില്‍ ആരാണുളളതെന്നതോ എത്രപേരുണ്ടെന്നോ പോലും അറിയാന്‍ വയ്യാത്ത നിലയിലായിരുന്നു. എന്നാല്‍ നിയമലംഘംനം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്തതിന് മൂവാറ്റുപുഴ ഡിവൈഎസിപിയോട് വിശദീകരണവും തേടിയിട്ടുണ്ട്.വാഹനത്തിന്റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്നും എസ്പി പറഞ്ഞു.  ഇതിനിടെ പൊലീസ് അപമാനിച്ചെന്നാരോപിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലാണ് സംഭവം. സിനിമ പ്രചാരണത്തിനിറങ്ങിയ അങ്കമാലി ഡയറീസ് താരങ്ങളെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തുകയും അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമാണ് പരാതി.സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നില്‍ വച്ചാണ് താരങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടിയതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പറഞ്ഞു.
എന്നാല്‍,
ഉള്‍വശം കാണാത്തവിധം പരസ്യ സ്റ്റിക്കറൊട്ടിച്ച് നിരത്തിലിറങ്ങിയതിന് അങ്കമാലി ഡയറീസിന്റെ ഇതേ വാഹനം കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പും പിടൂകൂടി പിഴ ഈടാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക