|    Dec 10 Mon, 2018 9:54 am
FLASH NEWS
Home   >  Kerala   >  

അങ്കമാലിയില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

Published : 27th May 2018 | Posted By: mi.ptk

കൊച്ചി:എറണാകുളം അങ്കമാലിയില്‍ നാടോടി സ്ത്രീയുടെ കുഞ്ഞിനെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. നാല് മാസം പ്രായമായ കുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. ഭര്‍ത്താവ് മണികണ്ഠനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സ്ത്രീ മൊഴി നല്‍കി. മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയതല്ലെന്ന് മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു.പാല്‍ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി കുഞ്ഞ് മരിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കുഴിച്ചുമൂടിയതാണെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss