|    Jul 24 Mon, 2017 10:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അങ്കമാലിയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

Published : 5th September 2016 | Posted By: SMR

അങ്കമാലി: എംസി റോഡിന്റെ ആരംഭ ഭാഗത്തെ ഓലിയന്‍ കപ്പേളയ്ക്കു സമീപമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്ബിടി) എടിഎമ്മില്‍ കവര്‍ച്ചാശ്രമം. എടിഎം സെന്ററിന്റെ മുന്‍വശത്തെ അടിയിലെയും മുകളിലെയും മെറ്റല്‍ഭാഗം പൊളിക്കാന്‍ ശ്രമിച്ചെ നിലയിലാണ്.
എന്നാല്‍, മോഷ്ടാവിന് പണമെടുക്കാനായില്ല. കപ്പേളയ്ക്കു സമീപം അടുത്തിടെ തുടങ്ങിയ  ബാങ്കിനോടു ചേര്‍ന്നുള്ള എടിഎമ്മാണിത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ പണമെടുക്കാനെത്തിയ യാത്രക്കാരനാണ് മോഷണശ്രമം കണ്ടെത്തിയത്. പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസെത്തി എടിഎം പരിശോധിച്ചു. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തലയും മുഖവും തുണികൊണ്ട് മറച്ചാണ് മോഷ്ടാവ് എടിഎം മുറിയില്‍ കടന്നത്. ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 2.40നാണ് മോഷ്ടാവ് എടിഎമ്മില്‍ കടന്നിട്ടുള്ളത്. കറുത്ത ബനിയനും പാന്റ്‌സുമാണ് വേഷം. 30 വയസ്സില്‍ താഴെയേ പ്രായം തോന്നിക്കുകയുള്ളു. എടിഎമ്മിന് അകത്തുകടന്ന മോഷ്ടാവ് ആദ്യം യന്ത്രത്തിനു പിന്നിലേക്കാണ് പോയത്. തുടര്‍ന്നു മുന്‍ഭാഗത്തേക്കു വന്ന മോഷ്ടാവ് യന്ത്രത്തിന്റെ വലതുവശം പൊളിക്കാനാണ് ശ്രമിച്ചത്.
ടി ആകൃതിയുള്ള ആയുധം ഉപയോഗിച്ചാണ് കവര്‍ പൊളിക്കാന്‍ ശ്രമിച്ചത്. എടിഎമ്മിന്റെ പണം നിക്ഷേപിക്കുന്ന ട്രേ തുറക്കാനുള്ള പാസ്‌വേഡുകള്‍ ഉള്ള ഭാഗത്തിന്റെ ലോക്ക് യന്ത്രത്തിന്റെ വലതുവശത്താണ.് ലോക്കിനു മുകള്‍ഭാഗം പൊട്ടിക്കുകയും പാസ്‌വേഡ് ഉള്ള ഭാഗത്തെ കവര്‍ തുറക്കുകയും ചെയ്തു. 15 മിനിറ്റിലേറെ പരിശ്രമിച്ചശേഷമാണ് കവര്‍ പൊട്ടിക്കാനായത്. ് പുറത്ത് ആളനക്കം കേട്ടതിനാലാവാം മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചുപോവുകയായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇതിനു മുമ്പ് കറുകുറ്റിയിലും ദേശത്തും എടിഎം മോഷണ ശ്രമങ്ങള്‍ നടന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക