|    Oct 16 Tue, 2018 8:07 pm
FLASH NEWS

അങ്കണവാടി വര്‍ക്കര്‍മാരുടെ ജോലിയുടെ അടിസ്ഥാനത്തില്‍ ഓണറേറിയം വര്‍ധിപ്പിക്കണം

Published : 13th September 2017 | Posted By: fsq

 

മലപ്പുറം: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പര്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് മലപ്പുറത്തു ചേര്‍ന്ന മലപ്പുറം മണ്ഡലം ഹെല്‍പ്പേഴ്‌സ്  ആന്റ് വര്‍ക്കേഴ്‌സ്  ഓര്‍ഗനൈസേഷന്‍ ( എസ്ടിയു ) യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണറേറിയം സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്നും പെന്‍ഷന്‍ എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിച്ച് ഉത്തരവുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.  എസ്ടിയു ജില്ലാ സെക്രട്ടറി അഡ്വ. എം പി ഗോപി ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ സി എച്ച് ജമീല  മുഖ്യ പ്രഭാഷണം നടത്തി. ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് സുനീറ അധ്യക്ഷത വഹിച്ചു. സലീന എ , മണ്ഡലം ഭാരവാഹികളായ ബ്ലോക്ക് മെമ്പര്‍ ഹഫ്‌സത്ത്, സൈനബ സി എച്ച്, ജമീല കോഡൂര്‍, ആയിഷാബി, ഉമ്മുകുല്‍സു സി കെ, മിനി സി, ഷാനിമോള്‍, റെജീന സി, ജമീല ആനക്കയം, റുഖിയ കെ, സുബൈദ എം എം , റാബിയ എം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss