|    Jul 19 Thu, 2018 5:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തിന് 64.85 കോടി

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 64.85  കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 4400 രൂപയുടേയും അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 2900 രൂപയുടേയും വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഈ വര്‍ധനവ് പ്രകാരം ഈ രണ്ട് വിഭാഗങ്ങള്‍ക്കുമായി 283.64 കോടി രൂപ നല്‍കേണ്ടിവരും. എന്നാല്‍ പൂരക പോഷകാഹാര വിതരണത്തിന് പുറമെ 50 ശതമാനം കൂടി തുക പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വഹിക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2017-18 വര്‍ഷം മുതല്‍ സര്‍ക്കാര്‍ തന്നെ അധികം തുക വഹിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss