|    Jan 21 Sat, 2017 12:06 pm
FLASH NEWS

അങ്കണവാടി കെട്ടിടം: നടപടികള്‍ വേഗത്തിലാക്കണം

Published : 9th July 2016 | Posted By: SMR

കൊച്ചി: കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്കു കെട്ടിടം നിര്‍മിച്ചുനല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി അറിയിച്ചു. കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇതിനകം അനവധി കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി അവര്‍ പറഞ്ഞു.
വെറുതെ കിടക്കുന്ന സ്ഥലമുണ്ടെങ്കില്‍ അത് ഏറ്റെടുത്ത് അവിടെ കെട്ടിടം നിര്‍മിക്കാന്‍ നടപടിയെടുക്കണമെന്നു പഞ്ചായത്തുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.കെട്ടിടങ്ങളുടെ സമീപത്തു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് അതതു പഞ്ചായത്തുകള്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശോഭ കോശി പറഞ്ഞു. കുട്ടികള്‍ ഏണിവച്ച് മതില്‍ കടന്ന് സ്‌കൂളില്‍ പോവുന്ന പത്രവാര്‍ത്ത കണ്ട് കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. വെങ്ങോലയില്‍ പഞ്ചായത്തിന്റെ അങ്കണവാടി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ കൂടുതല്‍ റിപോര്‍ട്ട് തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക