|    Jul 23 Sun, 2017 4:39 pm
FLASH NEWS

അങ്കണവാടിയുടെ മുകളിലേക്ക് മരം വീണു

Published : 5th August 2016 | Posted By: SMR

മൂലമറ്റം: അങ്കണവാടി കെട്ടിടത്തിനു മുകളിലേയ്ക്ക് മരം വീണു. അറക്കുളം 12ാം മൈലിലെ അങ്കണവാടി കെട്ടിടത്തിനു മുകളിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരം വീണത്. രണ്ടുദിവസം കഴിഞ്ഞിട്ടും മരം നീക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.പതിനഞ്ച് കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയാണിത്. പഞ്ചായത്തധികൃതരെ അറിയിച്ചതനുസരിച്ച് സെക്രട്ടറിയും, പഞ്ചായത്തംഗവും സ്ഥലത്തെത്തിയെങ്കിലും മരം നീക്കം ചെയ്യുന്നതിന് നടപടിയെടുത്തില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. അങ്കണവാടിയ്ക്ക് ഭീഷണി ഉയര്‍ത്തി നിരവധി മരങ്ങളും  സമീപത്തായുണ്ട്. ഇവ വെട്ടിമാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അംഗന്‍വാടി കൂടാതെ മൃഗാശുപത്രി, ഹോമിയോ ആശുപത്രി, കൃഷിഭവന്‍, വി.ഇ.ഒ ഓഫീസ്, എഫ്.സി.ഐ ഗോഡൗണ്‍ തുടങ്ങി അനവധി സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ഈ കെട്ടിടങ്ങളോടു ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളില്‍ പലതും ഉണങ്ങിയ നിലയിലുള്ളത്. മരങ്ങള്‍ അപകടത്തിലായതിനാല്‍ ഇവിടെയുള്ളവര്‍ ഭീതിയിലാണ് കഴിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക