|    Apr 28 Fri, 2017 9:57 am
FLASH NEWS

അങ്കണവാടിയില്‍ കുഞ്ഞിനെ തല്ലിയ ആയ ക്ക് സസ്‌പെന്‍ഷന്‍

Published : 17th November 2016 | Posted By: SMR

കാട്ടാക്കട: ശിശുദിനത്തില്‍ അങ്കണവാടിയില്‍ കുഞ്ഞിനെ തല്ലിയ ആയയെ സാമൂഹികനീതി വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുറ്റിച്ചല്‍ പഞ്ചായത്തിലെ എരുമക്കുഴി അങ്കണവാടിയിലെ ആയയായ എരുമക്കുഴി സ്വദേശിനി ഡാളിക്കെതിരേയാണു നടപടി. അങ്കണവാടിയില്‍ കൈവരിയില്‍ ഇരിക്കാന്‍ വാശിപിടിച്ച എരുമക്കുഴി കെ പി ഭവനില്‍ രാഗേഷ് ബാബു- അശ്വതി ദമ്പതികളുടെ മകന്‍ രണ്ടര വയസ്സുകാരനായ ദേവനന്ദന് ആണ് ആയയുടെ ക്രൂരമായ തല്ലു കിട്ടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് നെയ്യാര്‍ഡാം പോലിസ് ആയക്കെതിരേ കേസെടുത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ആയയെ കെണ്ടത്താന്‍ പോലിസിനായിട്ടില്ല. ആരോപണവിധേയയായ ആയയെ പഞ്ചായത്തിലെ ഒരു അങ്കണവാടിയിലും ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day