|    Jan 23 Mon, 2017 10:08 am
FLASH NEWS

അങ്കണവാടിയിലെ ഫാന്‍ പൊട്ടിവീണ് മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്ക്

Published : 2nd July 2016 | Posted By: SMR

കാക്കനാട്: തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനു സമീപം രാജീവ് ലക്ഷംവീട് കോളനിയിലെ അങ്കണവാടിയിലെ സീലിങ് ഫാന്‍ പൊട്ടിവീണ് മൂന്നരവയസ്സുകാരിക്ക് ഗരുതരമായി പരിക്കേറ്റു. രാജീവ് കോളനിയിലെ മനോജിന്റെ മകള്‍ അഭിത മനോജിനാണ് തലയ്ക്ക് പരിക്കുപറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് അഭിത അങ്കണവാടിയില്‍ കസേരയില്‍ ഇരിക്കുന്ന സമയത്ത് ഫാന്‍ അഭിതയുടെ തലയിലേക്ക് പൊട്ടി വീഴുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കറ്റ അഭിതയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരുമാസം മുമ്പാണ് ഫാന്‍ ഫിറ്റ് ചെയ്തത്. കുട്ടികള്‍ക്ക് കാറ്റ് കിട്ടാത്തതിനാല്‍ നീളം കൂടിയ ലിവര്‍ ഇട്ടാണ് ഫാന്‍ ഘടിപ്പിച്ചിരുന്നത്. വളരെ കനം കുറഞ്ഞ ലിവറായതിനാല്‍ ഫാനിന്റെ ഭാരം താങ്ങാനാവാതെ ലിവറിന്റെ അറ്റം മുറിഞ്ഞാണ് ഫാന്‍ താഴെവീണത്.
പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഈ അങ്കണവാടി കെട്ടിടം വളരെ അപകടകരമായ അവസ്ഥയിലാണ്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ വൃത്തിഹീനമായ സ്ഥലത്താണ് കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. സ്ഥലപരിമിതി മൂലം, വാതിലില്ലാത്ത ശുചിമുറിയോട് ചേര്‍ന്നുള്ള കുടുസ്സുമുറിയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ശുചി മുറിയില്‍ ക്ലോസറ്റിനോട് ചേര്‍ന്നാണ് കുടിവെള്ള ടാങ്ക് വച്ചിട്ടുള്ളത്. പാചകപാത്രങ്ങളും ശുചി മുറിയിലാണ് ഇരിക്കുന്നത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പത്ത് വര്‍ഷത്തിലേറെയായി മാറി മാറി വന്ന വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അങ്കണവാടി അധ്യാപിക വിമല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക