|    Feb 22 Wed, 2017 5:34 am
FLASH NEWS

അങ്കണവാടിക്ക് സമീപം മാലിന്യം തള്ളുന്നു; തെരുവു നായ ശല്യവും വര്‍ധിച്ചു

Published : 5th September 2016 | Posted By: SMR

മഞ്ചേശ്വരം: പഞ്ചായത്തിലെ 20ാം വാര്‍ഡായ ഉദ്യാവര്‍ ശ്മശാനത്തിന് തൊട്ടടുത്ത അങ്കണവാടിക്ക് സമീപം മാലിന്യം തള്ളുന്നത് പതിവായി. നഗരത്തില്‍ നിന്നും പരിസരങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ഇവിടെയാണ് തള്ളുന്നത്. മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ തെരുവ് നായകള്‍ പകല്‍ നേരങ്ങളില്‍ പോലും എത്തുന്നത് അങ്കണവാടിയില്‍ എത്തുന്ന കുട്ടികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മാലിന്യം ഇവിടെ തള്ളരുതെന്ന് പഞ്ചായത്ത് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് കാരണം കുട്ടികള്‍ അടക്കമുള്ളവര്‍ പകര്‍ച്ചാവ്യാധി ഭീഷണിയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക