|    Jan 17 Tue, 2017 10:29 am
FLASH NEWS

അങ്കണവാടികളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്ന് ബാലാവകാശ കമ്മീഷന്‍

Published : 27th September 2016 | Posted By: SMR

തൊടുപുഴ: ജില്ലയിലെ എല്ലാ അങ്കണവാടികളുടെയും അറ്റകുറ്റപ്പണികള്‍ നടത്താനും കുടിവെള്ളം, ടോയ്‌ലറ്റ്,വൈദ്യുതി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും സാമൂഹിക നീതി സെക്രട്ടറി, ഡയറക്ടര്‍, ഇടുക്കി കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അങ്കണവാടിയിലെ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ചുളള മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടിയിലാണ് ഉത്തരവ്.
ജില്ലയിലെ അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനും സിങ്കിള്‍ വിന്‍ഡോ ക്ലിയറിങ് സംവിധാനത്തിലൂടെ സ്ഥലം സാമൂഹിക നീതിവകുപ്പിന് കൈമാറുന്നതിനുമുളള നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക