|    Mar 23 Thu, 2017 1:53 pm
FLASH NEWS

അങ്കണവാടികളില്‍ സ്ഥാപിച്ച പൈപ്പ് കമ്പോസ്റ്റ് കൊതുക് വളര്‍ത്ത് കേന്ദ്രങ്ങളാവുന്നു

Published : 18th July 2016 | Posted By: SMR

ബദിയടുക്ക: അങ്കണവാടികളില്‍ സ്ഥാപിച്ച പൈപ്പ് കമ്പോസ്റ്റ് കൊതുക് വളര്‍ത്ത് കേന്ദ്രങ്ങളാകുന്നു. സാമൂഹികക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അങ്കണവാടികളിലെ മാലിന്യങ്ങള്‍ പൈപ്പ് കമ്പോസ്റ്റില്‍ നിക്ഷേപിച്ച് ജൈവ വളമുണ്ടാക്കി അങ്കണവാടി പരിസരങ്ങളില്‍ പച്ചക്കറി തോട്ടമുണ്ടാക്കുന്നതിന് 2013ലാണ് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതി നടത്തിപ്പിലെ ദീര്‍ഘ വീക്ഷണമില്ലായ്മ മൂലവും മാലിന്യങ്ങള്‍ നിക്ഷേപിച്ച പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പ് വെക്കാതെയും കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.
അങ്കണവാടികളില്‍ സ്ഥാപിച്ച പൈപ്പുകളില്‍ പലതും മാലിന്യങ്ങള്‍ നിറഞ്ഞും വെള്ളം കെട്ടികിടന്നും കൊതുക് വളര്‍ത്തു കേന്ദ്രമാകുമ്പോള്‍ ചുരുക്കം ചില സെന്ററുകളില്‍ ജീവനക്കാര്‍ തന്നെ കാശ് മുടക്കി പൈപ്പുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക് അടപ്പ് ഘടിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. പനി, മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുമ്പോള്‍ പിഞ്ചു കുരുന്നുകളെ അങ്കണവാടികളിലേക്ക് പറഞ്ഞ് വിടാന്‍ അമ്മമാര്‍ മടികാണിക്കുന്നതായി ജീവനക്കാര്‍ പറയുന്നു.
അങ്കണവാടികളില്‍ കൊതുക് വളര്‍ത്തു കേന്ദ്രങ്ങളായി മാറി കൊണ്ടിരിക്കുന്ന പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പ് ഘടിപ്പിച്ച് സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക