|    Sep 24 Mon, 2018 11:09 am
Home   >  Todays Paper  >  page 10  >  

അങ്കണം സാംസ്‌കാരികവേദി സാഹിത്യ അവാര്‍ഡ് വി എം ദേവദാസിനും ആര്യ ഗോപിക്കും

Published : 15th January 2017 | Posted By: fsq

 

തൃശൂര്‍: അങ്കണം സാംസ്‌കാരികവേദിയുടെ സാഹിത്യ അവാര്‍ഡ് വി എം ദേവദാസിനും ആര്യ ഗോപിക്കും സമ്മാനിക്കും. വി എം ദേവദാസ് എഴുതിയ ശലഭജീവിതം ചെറുകഥാ സമാഹാരത്തിനും ആര്യ ഗോപിയുടെ അവസാനത്തെ മനുഷ്യന്‍ എന്ന കവിതാ സമാഹാരത്തിനുമാണ് അവാര്‍ഡ്. 10,000 രൂപയുടെ സ്വര്‍ണപ്പതക്കവും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് അടുത്തമാസം കോഴിക്കോട് നടക്കുന്ന 30ാമത് വാര്‍ഷികത്തില്‍ സമര്‍പ്പിക്കും. അങ്കണത്തിന്റെ 22ാമത് അവാര്‍ഡാണിതെന്നു വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ആര്‍ ഐ ഷംസുദ്ദീന്‍, കണ്‍വീനര്‍മാരായ എന്‍ ശ്രീകുമാര്‍, പി എം ശരത്കുമാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss