|    Mar 28 Tue, 2017 12:18 pm
FLASH NEWS

അഗ്‌നിഹോത്രി ലൈസന്‍സ് നേടിയത് കൈകളില്ലാതെ

Published : 6th October 2016 | Posted By: frfrlnz

vikram
ഇന്‍ഡോര്‍: രണ്ടു കൈയ്യില്ലാതെ കാറിന്റെ ലൈസന്‍സ് നേടുക എന്ന റെക്കോഡ് വിക്രം അഗ്‌നിഹോത്രിക്ക് സ്വന്തം. ഇന്‍ഡോറുകാരനായ ഈ 45 കാരന്‍ നിരന്തര പരിശ്രമം കൊണ്ടാണ് ലൈസന്‍സ് സ്വന്തമാക്കിയത്. ഒരപകടത്തില്‍ ഇദ്ദേഹത്തിന്റെ കൈകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഓട്ടോമാറ്റിക് ഗിയറുള്ള കാറില്‍ വലതു കാല്‍ കൊണ്ട് ആക്‌സിലേറ്ററും ഇടത് കാല്‍ കൊണ്ട് സ്റ്റീയറിങും നിയന്ത്രിച്ച്് കാറോടിക്കാന്‍ പഠിച്ചെടുത്താണ് ഇദ്ദേഹം ലൈസന്‍സ് നേടിയത്.
ലേണ്‍ഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ചപ്പോള്‍ കൈയ്യില്ലാത്ത കാരണം പറഞ്ഞ് ആദ്യം അപേക്ഷ നിരസിച്ചിരുന്നു. സിഗ്‌നല്‍ നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ചായിരുന്നു അപേക്ഷ നിരസിച്ചത്.

armless-man-drives
എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍,സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് അഗ്‌നിഹോത്ര പരാതി നല്‍കി. തുടര്‍ന്നുള്ള നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്‍വാലിഡ് കാര്യേജ് കാറ്റഗറിയില്‍ അഗ്‌നിഹോത്രിക്ക് ലൈസന്‍സ് ലഭിച്ചത്. 2015 മെയ് മാസത്തിലാണ് അഗ്‌നിഹോത്രിക്ക് ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചത്. അന്നു മുതല്‍ ഇതു വരെയായി 14,5000 കിലോമീറ്ററോളം അഗ്‌നിഹോത്രി വണ്ടിയോടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 30നാണ് അഗ്‌നിഹോത്രിക്ക് ലൈസന്‍സ് കൈയ്യില്‍ കിട്ടിയത്.  ഇന്‍ഡോറില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന ഇയാള്‍ ഹെവിവെഹിക്കിള്‍ വിഭാഗത്തിലായിരുന്നു ആദ്യം ലൈസന്‍സിന് അപേക്ഷിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day