|    Jul 19 Thu, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഗ്‌നിപര്‍വത ഭീഷണി ; 42,000 പേരെ ഒഴിപ്പിച്ചു

Published : 26th September 2017 | Posted By: fsq

 

ഡെന്‍പാസര്‍: ഇന്തോനീസ്യയിലെ ബാലിയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ 42,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. അഗ്‌നിപര്‍വതം ദിവസങ്ങളായി പുകയുന്ന സാഹചര്യത്തിലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്.അഗ്‌നിപര്‍വതത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പ്രവേശിക്കുന്നതിന്  വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാലിയിലേക്കുള്ള വിമാന സര്‍വീസുകളെയും അഗ്‌നിപര്‍വതം പുകയുന്നത് ബാധിച്ചതായി റിപോര്‍ട്ടുകളുണ്ട്. അഗ്‌നി പര്‍വതത്തിന്റെ സീസ്മിക് എനര്‍ജി (ഭൂകമ്പത്തിന് കാരണമാവുന്ന ഊര്‍ജം) ഉയരുന്നതായും അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss