|    Apr 25 Tue, 2017 9:47 pm
FLASH NEWS

അഗ്രഹാര വീഥിയില്‍ ഇന്ന് ദേവരഥ സംഗമം

Published : 15th November 2016 | Posted By: SMR

പാലക്കാട്: പൈതൃകപ്പെരുമയാര്‍ന്ന കല്‍പാത്തിയുടെ രഥവീഥി  ഭക്തിസാന്ദ്രം. രഥോല്‍സവത്തില്‍ ഏറ്റവും പ്രധാനമായ രഥസംഗമം ഇന്ന് നടക്കും.  മൂന്നു ദിനങ്ങളായി ദേവഭൂമിയായി മാറിയ കല്‍പ്പാത്തിയില്‍ ഇന്ന് വൈകീട്ടോടെ നടക്കുന്ന ദേവരഥ സംഗമത്തോടെ ഇത്തവണത്തെ രഥോല്‍സവത്തിന് സമാപനമാവും. അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രസാദം ചാ ര്‍ത്തി കല്‍പ്പാത്തിയില്‍ കൈലാസപതിയും കുടുംബവും ദേവരഥങ്ങളിലേറി ഒന്നാം തേരു ദിനമായ  ഞായറാഴ്ച മുതല്‍ പ്രദക്ഷിണം ആരംഭിച്ചിരുന്നു. ഇന്നലെ പുതിയ കല്‍പ്പാത്തിയില്‍ മന്തക്കര മഹാഗണപതിയിലും തേരിലേറി ആയിരങ്ങള്‍ ഭക്തരുടെ അടുത്തെത്തിയിരുന്നു. ഇന്ന് പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാളും, ചാത്തപുരം പ്രസന്ന മഹാഗണപതിയും തേരിലേറുന്നതോടെ കല്‍പ്പാത്തി അഗ്രഹാരങ്ങള്‍ ദേവരഥങ്ങള്‍ക്ക് സ്വന്തമാകും. അനുഗ്രഹ സാമീപ്യവുമായി എത്തുന്ന ദേവ കുടുംബത്തെ വരവേല്‍ക്കാന്‍ ഹൃദയ നൈര്‍മല്യത്തോടെ ഗ്രാമം നാളുകള്‍ക്കുമുന്നേ ഒരുങ്ങി കഴിഞ്ഞിരുന്നു. ഭക്തിയോടെ നിറദീപവുമായി കാത്തിരിക്കുകയാണ് കല്‍പ്പാത്തി അഗ്രഹാര ഗ്രാമങ്ങളിലെ ഓരോ കുടുംബങ്ങളും. ദേവരഥ സംഗമമെന്ന പുണ്യമൂഹൂര്‍ത്ത ം കൂട്ടായ്മയുടെ സന്ദേശം കൂടിയാണ്. വിശാലാക്ഷിസമേതവിശ്വനാഥസ്വാമിക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കരമഹാഗണപതിക്ഷേത്രം, പഴയക ല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം , ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേ ത്രം എന്നിവിടങ്ങളിലെ ഉല്‍സവങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ക ല്‍പ്പാത്തി രഥോല്‍സവം. കല്‍പ്പാത്തി വിശാലാക്ഷിസമേതവിശ്വനാഥസ്വാമിക്ഷേത്രത്തിലെ ഗണപതിയും വള്ളിദേവാന സമേത സുബ്രഹ്മണ്യരും, വിശാലാക്ഷിസമേത വിശ്വനാഥനും തേരിലേറുന്നതോടെയാണ് രഥപ്രദക്ഷിണം ആരംഭിക്കുന്നത്. ജില്ലയിലെ 96 അഗ്രഹാരങ്ങളില്‍ പ്രഥമസ്ഥാനങ്ങളുടെ പട്ടികയിലാണ് കല്‍പ്പാത്തി. ആചാരനുഷ് ഠാനങ്ങള്‍ കോലമിടുന്ന കല്‍പ്പാത്തിയിലെ തേരോട്ടം അഗ്രഹാരനിവാസികള്‍ക്ക് അനുഗ്രഹമാണ്. മൂന്നാം തേരുദിനമായ ഇന്ന് കുണ്ടമ്പലത്തിനുസമീപമുള്ള തേരുമുട്ടിയില്‍  പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രഥങ്ങ ള്‍ ഓരോന്നായി  സംഗമിക്കുന്നതോടെ ദേവരഥസംഗമം പൂര്‍ത്തിയാകും. ഇതോടെ നാളുക ള്‍ നീണ്ട കല്‍പ്പാത്തിയിലെ രഥോല്‍സവത്തിനും കൊടിയിറങ്ങുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day