|    Dec 16 Sun, 2018 3:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അഗ്നി-5 വിക്ഷേപണം വിജയകരം

Published : 4th June 2018 | Posted By: kasim kzm

ബലാസോര്‍: തദ്ദേശീയമായി വികസിപ്പിച്ച അണ്വായുധശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 5000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഈ മിസൈല്‍ ഞായറാഴ്ച രാവിലെ 9.48നാണു പരീക്ഷിച്ചത്.
ബംഗാള്‍ ഉള്‍ക്കടലിലെ അബ്ദുല്‍കലാം ദ്വീപില്‍ വച്ച് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണു പരീക്ഷണം പൂര്‍ത്തിയാക്കിയത്്. ഇത് ആറാംതവണയാണ് മിസൈല്‍ പരീക്ഷിക്കുന്നതെന്നും ഉദ്ദേശിച്ച ദൂരം പൂര്‍ത്തിയാക്കാന്‍ മിസൈലിന് സാധിച്ചതായും പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്നും പ്രതിരോധവകുപ്പ് അറിയിച്ചു. മിസൈലിന്റെ പറക്കാനുള്ള കഴിവ് പൂര്‍ണമായും റഡാറുകള്‍ ഉപയോഗിച്ച് നിരീക്ഷിച്ചതാണെന്നും നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss