|    Apr 29 Sat, 2017 7:08 am
FLASH NEWS

അഗ്നി-1 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published : 23rd November 2016 | Posted By: SMR

ബാലസോര്‍ (ഒഡീഷ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവശേഷിയുള്ള അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഭൂതല-ഭൂതല മിസൈല്‍ ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപിലുള്ള (വീലര്‍ ദ്വീപ്) വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ രാവിലെയാണ് തൊടുത്തുവിട്ടത്. മിസൈല്‍ 700 കി.മീ. അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ത്തു. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള മിസൈലിന് ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുണ്ട്. ഹൈദരാബാദ് ഭാരത് ഡയനാമിക്‌സ് ലിമിറ്റഡിന്റെ സഹകരണത്തോടെ ഡിആര്‍ഡിഒയുടെ പ്രീമിയര്‍ മിസൈല്‍ ഡവലപ്‌മെന്റ് ലബോറട്ടറിയാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. ഇതിനു മുമ്പ് കഴിഞ്ഞ മാര്‍ച്ച് 14നായിരുന്നു അഗ്നി-1 വിജയകരമായി പരീക്ഷിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day