|    May 23 Tue, 2017 6:26 pm
FLASH NEWS

അഗ്നിശമനസേനയുടെ പേര് പരിഷ്‌കരിക്കും: മുഖ്യമന്ത്രി

Published : 24th July 2016 | Posted By: SMR

തൃശൂര്‍: പുതിയ കാലഘട്ടത്തി ല്‍ കൂടുതല്‍ രക്ഷാമേഖലകളിലേക്ക് ശ്രദ്ധചെലുത്തേണ്ടതിന്റെ ഭാഗമായി അഗ്നിശമനസേനയുടെ പേര് പരിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് അക്കാദമിയില്‍ നടന്ന പുതിയ ഫയര്‍മാന്‍മാരുടെ പാസിങ്ഔട്ട് പരേഡില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അഞ്ച് സ്ഥലങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. ആവശ്യമെന്നു കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹായം അഭ്യര്‍ഥിച്ചു വിളിക്കുന്നവരോട് അഗ്നിശമനസേനാ ജീവനക്കാര്‍ മാന്യമായി പെരുമാറണം.അക്കാദമിയില്‍ നിന്ന് ലഭിച്ചിട്ടുള്ള പരിശീലനം ആധുനിക ഉപകരണങ്ങ ള്‍ ഉയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഇക്കാര്യത്തിലും സേനാംഗങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിലെ 254 ഫയര്‍മാന്‍മാരും ലക്ഷദ്വീപിലേക്കുള്ള 27 ഫയര്‍മാന്‍-ഡ്രൈവര്‍ ഓപറേറ്റര്‍മാരുമാണ് പരിശീലനം പൂര്‍ത്തിയാക്കി പാസിങ്ഔട്ട് പരേഡില്‍ പങ്കെടുത്തത്. പരിശീലനത്തില്‍ മികവുപുലര്‍ത്തിയ കോഴിക്കോട് നിന്നുള്ള സി കെ അഖില്‍, തിരുവനന്തപുരത്തു നിന്നുള്ള എസ് സനല്‍കുമാര്‍, പാലക്കാട് നിന്നുള്ള ഐ മുകേഷ് എന്നിവര്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. പരിശീലനാര്‍ഥികളുടെയും പരിശീലകരുടെയും അവയവദാനത്തിനുള്ള സമ്മതപത്രം ചടങ്ങില്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ രക്ഷാപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും അഗ്നിരക്ഷാസേന പരിശീലിപ്പിച്ച കുട്ടികളുടെ നീന്തല്‍ അഭ്യാസവും നടന്നു.
പോലിസ് റെയ്ഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍, പോലിസ് പരിശീലനവിഭാഗം ഐജി മഹിപാല്‍ യാദവ്, ഇ ബി പ്രസാദ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി ഡയറക്ടര്‍ എം ജി രാജേഷ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day