|    Sep 21 Thu, 2017 5:15 am

അഗ്നിബാധ; മറയൂരിലെ കരിമ്പിന്‍ തോട്ടം കത്തി നശിച്ചു

Published : 10th October 2016 | Posted By: SMR

മറയൂര്‍: മറയൂരില്‍ കരിമ്പിന്‍ തോട്ടത്തിനു തീപ്പിടിച്ചു. അരയേക്കറോളം കരിമ്പു കൃഷി കത്തി നശിച്ചു. കരിമുട്ടി സ്വദേശി മണിയുടെ കരിമ്പുതോട്ടമാണ് കത്തി നശിച്ചത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ വെള്ളമെത്തിച്ചു തീയണയ്ക്കുകയായിരുന്നു. വിളവെടുപ്പിനു പാകമായി നിന്ന കരിമ്പുകളാണു കത്തി നശിച്ചത്. ഇന്നലെ 11 ഓടെയാണ് കരിമുട്ടി മണിയുടെ കരിമ്പ് തോട്ടത്തിനാണ് തീപടര്‍ന്ന് പിടിച്ചത്.
ഇതുവഴി കടന്നുപോയ സഞ്ചാരികള്‍ സിഗരറ്റ്കുറ്റി കെടുത്താതെ വലിച്ചെറിഞ്ഞതാകാം തീ പടര്‍ന്ന് പിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. കടുത്ത ചൂടില്‍ കരിമ്പിന്റെ ഇലകള്‍ കരിഞ്ഞ് ഉണങ്ങി നില്‍ക്കുന്നതിനാല്‍ പെട്ടന്ന് തീ പടര്‍ന്ന് പിടിക്കാനും കാരണമായി.
ഓണത്തിനു വിളവെടുത്ത ശേഷം പിന്നീട് വിലയില്ലാത്തതിനാല്‍ വിളവെടുക്കാതെ നിര്‍ത്തിയിരിക്കുകയായിരുന്നു. കാര്‍ത്തിക മാസത്തില്‍ കരിമ്പിന് ആവശ്യക്കാര്‍ കൂടുതലുണ്ടാവുമെന്നതിനാല്‍ അടുത്ത മാസം വിളവെടുക്കാന്‍ കാത്തിരിക്കുകയായിരുന്നു മണി. വായ്പ വാങ്ങിയാണ് മണി കരിമ്പു കൃഷി നടത്തിയത്. വില കിട്ടാത്തതിനാല്‍ കട ബാധ്യതയില്‍ മുങ്ങി നില്‍ക്കുന്ന സമയത്താണ് തോട്ടത്തിന് തീ പിടിച്ചത്. ഒരേക്കര്‍ തോട്ടത്തിന്റെ അരയേക്കറോളം ഭാഗം കത്തി നശിച്ചു. തീപടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് സമീപത്തു നിന്ന് വെള്ളമെത്തിച്ച് തീ അണച്ചത്.
പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സഞ്ചാരികളുടെ കടന്നുവരവും വര്‍ധിച്ചതോടെ ഉള്‍ഗ്രാമ പ്രദേശമായ ഇവിടെ ഇവരെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.
മദ്യകുപ്പികളും ഭക്ഷണാ അവശിഷ്ടങ്ങളും അടക്കം കൃഷിയിടങ്ങളിലേക്ക് വലിച്ചെറിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. കടുത്ത വേനലില്‍ കൃഷി നാശം വര്‍ധിച്ചിരുന്നു. മേഖലയില്‍. ഇതിനൊപ്പമാണ് തീപ്പിടിത്തം കൂടി എത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക