|    Jan 19 Thu, 2017 10:10 am

അഗ്നിബാധ തടയാന്‍ സംവിധാനം; നഗരകാര്യ ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ്

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും പുതുക്കി നല്‍കുമ്പോഴും അഗ്നിബാധ തടയുന്നതിനായി ഉപയോഗിക്കുന്ന ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ആവശ്യപ്പെട്ട വിശദീകരണം സമര്‍പ്പിക്കാത്ത നഗരകാര്യവകുപ്പ് ഡയറക്ടര്‍ക്കു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ്. ഒക്‌ടോബര്‍ 19ന് നടക്കുന്ന സിറ്റിങില്‍ നേരില്‍ ഹാജരാവാനാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് സമന്‍സ് അയച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തം പതിവായ പശ്ചാത്തലത്തില്‍ കോഴിക്കോട് സ്വദേശി കെ ടി അബ്ദുള്‍ മനാഫ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ഗതാഗതം, ആഭ്യന്തരം, അഗ്നിശമന വിഭാഗങ്ങളില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവ ലഭ്യമായെങ്കിലും നഗരകാര്യ ഡയക്ടറില്‍ നിന്നു വിശദീകരണം ലഭിച്ചില്ല. ചെറിയ അഗ്നിബാധ ഉണ്ടായാല്‍ അതു  പടര്‍ന്നുപിടിക്കുന്നതിനു മുമ്പ് തടഞ്ഞാല്‍ അപകടങ്ങള്‍ ഒഴിവാക്കി ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയും. ഫയല്‍
എക്സ്റ്റിന്‍ഗ്വിഷര്‍ വാഹനങ്ങളിലും കെട്ടിടങ്ങളിലും നിര്‍ബന്ധമാക്കിയാല്‍ അപകടങ്ങള്‍ തടയാനാവും. ഗ്രാമ-നഗര പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോഴും പുതുക്കുമ്പോഴും എക്സ്റ്റിന്‍ഗ്വിഷര്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. ഉപകരണം പ്രവര്‍ത്തിപ്പിക്കേണ്ട വിധം കടയുടമ മനസ്സിലാക്കിയിരിക്കണം. തുടങ്ങിയവയാണു പരാതിക്കാരന്റെ ആവശ്യങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക