|    Jan 21 Sat, 2017 9:03 pm
FLASH NEWS

അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട്; രേഖകള്‍ ലഭ്യമല്ലെന്ന് പ്രതിരോധ മന്ത്രാലയം

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുകളെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിലോ ഇന്ത്യന്‍ വ്യോമസേനയിലോ രേഖകള്‍ ലഭ്യമല്ലെന്ന് അധികൃതര്‍. ഇടപാടുകളെ സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച വിവരാവകാശ ഹരജിക്കുള്ള വിചിത്രമായ മറുപടിയിലാണു രേഖകള്‍ ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചത്.
ആദ്യം വിവരങ്ങള്‍ ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനാണ് ഹരജി നല്‍കിയിരുന്നത്. ജൂണ്‍ 16ന് മന്ത്രാലയം ഹരജി ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനമാണിപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് മറുപടിയില്‍ അറിയിച്ചത്.
3600 കോടിയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നാരോപിച്ച് കേസ് അന്വേഷിക്കുവാന്‍ പ്രതിരോധ മന്ത്രാലയമാണ് സിബിഐയോട് ആവശ്യപ്പെട്ടത്. മാത്രമല്ല ഇതു സംബന്ധിച്ച് നിരവധി വിശദവിവരങ്ങള്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മെയ് ആറിന് ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
2010ല്‍ നടന്ന ഇടപാടിലെ അഴിമതി സംബന്ധിച്ച് സിബിഐ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടക്കമുള്ള 13 പേര്‍ക്കും യൂറോപ്പുകാരനായ ഇടനിലക്കാരനുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിവരാവകാശ രേഖ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിക്കുള്ള മറുപടി വിചിത്രമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക