|    Dec 14 Fri, 2018 11:34 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: ക്രിസ്റ്റ്യന്‍ മിഷേലിനെ 5 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്

Published : 6th December 2018 | Posted By: kasim kzm

ടുന്യൂഡല്‍ഹി: ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തിച്ച അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി അഞ്ചു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.
കസ്റ്റഡി കാലയളവില്‍ എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ വീതം മിഷേലിന് തന്റെ അഭിഭാഷകനുമായി സംസാരിക്കാന്‍ സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 10ന് മിഷേലിനെ കോടതി മുമ്പാകെ ഹാജരാക്കണം.
2017 സപ്തംബറിലാണ് സിബിഐ മിഷേലിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. മിഷേലിനെ കൂടാതെ റിട്ട. എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി, അദ്ദേഹത്തിന്റെ അനന്തരവന്‍ മുന്‍ എയര്‍ മാര്‍ഷല്‍ ജെ എസ് ഗുജ്‌റാള്‍, മറ്റു രണ്ട് ഇടനിലക്കാരായ ഗാര്‍ളോ ഗെരോസ, ഗെയ്‌ഡോ ഹാഷ്‌കെ എന്നിവര്‍ക്കെതിരേയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഹെലികോപ്റ്റര്‍ ഇടപാടിലെ മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് മിഷേല്‍. മിഷേലിനെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ഇദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് മിഷേലിനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ദുബയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിനു കീഴില്‍ തടവിലായിരുന്ന മിഷേലിനെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞമാസമാണ് ദുബയ് കോടതി ഉത്തരവിട്ടത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ 225 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ മിഷേലിനെതിരേ 2016 ജൂണിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss