|    Oct 23 Tue, 2018 7:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഗസ്ത്യാര്‍കൂട വനയാത്ര: ഇത്തവണയും സ്ത്രീകള്‍ക്കു വിലക്ക്

Published : 2nd January 2018 | Posted By: kasim kzm

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട വനയാത്രയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്ന ഉറപ്പ് ഇത്തവണയും സര്‍ക്കാര്‍ പാലിച്ചില്ല. ഈ മാസം 14 മുതല്‍ ഫെബ്രുവരി 18 വരെയാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് അവസരം. വനംവകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളെ ഒഴിവാക്കിയിട്ടുണ്ട്. വിലക്കിനെതിരേ ശക്തമായി പ്രതിഷേധിക്കാനാണു വനിതാ സംഘടനകളുടെ തീരുമാനം.  സമാന സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം വനിതാ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ അപേക്ഷ നല്‍കിയ 51 സ്ത്രീകള്‍ക്ക് അതിരുമല വരെ യാത്ര അനുവദിക്കാമെന്നു വനംമന്ത്രി ഉറപ്പു നല്‍കിയെങ്കിലും വനിതാ സംഘടനകള്‍ അംഗീകരിച്ചില്ല. അതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരേ ആദിവാസി ഗോത്ര മഹാസഭ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീകള്‍ വന്നാല്‍ തടയുമെന്നും ഇവര്‍ പ്രഖ്യാപിച്ചതോടെ സ്ത്രീപ്രവേശനം മുടങ്ങി. സ്ത്രീപ്രവേശനം ആചാരങ്ങളെ ബാധിക്കുമെന്ന നിലപാടാണ് അഗസ്ത്യാര്‍കൂടത്തിലെ കാണി വിഭാഗക്കാരുടെ വാദം. ഇവരുടെ എതിര്‍പ്പിനൊപ്പം സുരക്ഷാപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വീണ്ടും സ്ത്രീകളെ വിലക്കിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്താനാണു വനിതാ കൂട്ടായ്മാ തീരുമാനം. അനുമതിക്കായി വനിതാ സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി അടുത്തദിവസം പരിഗണിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss