|    Dec 15 Sat, 2018 4:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഗസ്ത്യാര്‍കൂടം: ട്രക്കിങില്‍ സ്ത്രീകളോട് വിവേചനം പാടില്ല

Published : 1st December 2018 | Posted By: kasim kzm

കൊച്ചി: പശ്ചിമഘട്ടത്തിന്റെ ഭാഗമായ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തിലെ ട്രക്കിങില്‍ സ്ത്രീകളോടു വിവേചനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ട്രക്കിങില്‍ സ്ത്രീകള്‍ക്കും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമില്ലെന്ന വൈ ല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലറിനെ ചോദ്യം ചെയ്ത് വിമന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ്, അന്വേഷി, പെണ്ണൊരുമ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം സുല്‍ഫത്ത് സുബ്രഹ്മണ്യന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. അഗസ്ത്യാര്‍കൂടത്തി ല്‍ ട്രക്കിങിന് അനുമതി നല്‍കുകയാണെങ്കില്‍ സ്ത്രീകള്‍ക്കു പ്രവേശനം വേണമെന്നും മലകയറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവ് പറയുന്നു.
സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെതിരായ പരാതികളെ തുടര്‍ന്ന് 2017 ജനുവരി 24ന് വനംമന്ത്രി യോഗം വിളിച്ചിരുന്നുവെന്ന് ഹരജി പറയുന്നു. ഫെബ്രുവരി 25 വരെ പരീക്ഷണാര്‍ഥം 10 സ്ത്രീകള്‍ക്ക് മാത്രം അതിരുമല വരെ പ്രവേശനം നല്‍കാമെന്ന ഏകപക്ഷീയ നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
ട്രക്കിങിന്റെ നിര്‍ണായകമായ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ ബി പ്രേംനാഥ് വാദിച്ചു. സ്ത്രീകള്‍ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നു ഭരണകൂടത്തിന് പറയാനാവില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഉത്തരവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss