|    Aug 21 Tue, 2018 9:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഗളി ഭൂപ്രശ്‌നം: തഹസില്‍ദാര്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങി

Published : 10th August 2018 | Posted By: kasim kzm

കൊച്ചി: അഗളിയിലെ ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അട്ടപ്പാടി മേഖലയിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആറാഴ്ചയ്ക്കകം ഓഫിസിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞ മേയ് 22ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഒരു സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ 11 റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഓഫിസ് തുടങ്ങിയത്. ഒറ്റപ്പാലം മിനി സിവില്‍ സ്‌റ്റേഷനില്‍ തുടങ്ങിയ ഓഫിസ് ആദിവാസികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് അഗളി മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss