|    Oct 17 Wed, 2018 1:46 pm
FLASH NEWS

അഗത്തിച്ചീര ജനകീയമാക്കാന്‍ കോളജ് വിദ്യാര്‍ഥികള്‍

Published : 11th September 2017 | Posted By: fsq

 

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: ഔഷധ ഗുണമേന്മയാല്‍ സമ്പന്നമായ അഗത്തിച്ചീര ജനകീയമാക്കാന്‍ ഒരുകൂട്ടം കോളജ് വിദ്യാര്‍ഥികള്‍. ചീരയുടെ ഗുണഭലങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ജൈവം 2017 ന്റെ ഭാഗമായാണ് അഗത്തിച്ചീരയുടെ  ഗുണങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കാന്‍ ബോധവല്‍ക്കരണവും തൈ വിരണവുമായി കോളജ് വിദ്യാര്‍ഥികള്‍ രംഗത്ത് ഇറങ്ങിയത്. പ്രാരംഭഘട്ടമായി കുട്ടിക്കാനം മരിയന്‍ കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികളാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ ചീരയുടെ സ്വല്‍പ്പം ചവര്‍പ്പുള്ള പാകമായ പയറുകളും വിത്തും ഇലയും ഭക്ഷ്യയോഗ്യമാണ്. വിത്തില്‍ അന്നജം, കൊഴുപ്പ്, എന്നിവ കൂടാതെ ഒലിയാനോലിക് ആസിഡും ഇലയില്‍ വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം. എന്നിവയും സമ്പുഷ്ടമായ രീതിയില്‍ അടങ്ങിയിരിക്കുന്നു. അഗത്തിച്ചീര കാന്‍സര്‍ പ്രതിരോധത്തിനു പുറമേ പിത്തവും കഫവും ശമിപ്പിക്കാനും വൃണങ്ങള്‍ ഉണങ്ങാനും തലവേദന ശമിപ്പിക്കാനും പനി എന്നിവയടങ്ങാനും നല്ലതാണ്. അഗത്തിച്ചീരയുടെ കമ്പുകള്‍ വിളര്‍ച്ച മാറാനും രക്തദോഷം തീരാനും വയറിളക്കം നിയന്ത്രിക്കാനും നേത്രരോഗങ്ങള്‍ മാറാനും നല്ല മരുന്നായി ഉപയോഗിച്ച് വരുന്നു. വളരെ വേഗത്തില്‍ വളരുന്ന ഒരിനം സസ്യമാണിത് ഇത്. അഞ്ചു മുതല്‍ 10 മീറ്റര്‍ വരെ പൊക്കം വയ്ക്കുന്നു. ചെറുതായി നീണ്ടു വട്ടത്തിലാണ് ഇലകള്‍.നുറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ട് അഗത്തിചീരക്ക്. ആയുര്‍വേദത്തിലെ പ്രഗല്ഭ ഋഷിവര്യനായിരുന്ന അഗസ്ത്യമുനി നട്ടു വളര്‍ത്തിയ ഇലക്കറിയിനമാണ് അഗത്തിച്ചീര. അതിനാല്‍ സംസ്‌കൃതത്തില്‍ അഗത്തിച്ചീരയ്ക്ക് മുനിദ്രുമ, മുനിതരു, അഗസ്തി, അഗസ്തിദ്രുമം എന്നിങ്ങനെ പേരു ലഭിച്ചു. ഫാബേസീ (ഹരിദ്ര) കുടുംബത്തില്‍പ്പെട്ട അഗത്തിയുടെ ശാസ്ത്രീയ നാമം സെസ്ബാനിയ ഗ്രാന്‍ഡിഫ്‌ളോറ എന്നാണ്. ഇംഗ്ലീഷില്‍ അഗസ്റ്റ എന്നാണ് നാമം. സസ്യത്തിലുണ്ടാവുന്ന പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി വെള്ള അഗത്തി, ചുവന്ന അഗത്തി എന്നിങ്ങനെ രണ്ടുതരത്തില്‍ കണ്ടുവരുന്നു. മധ്യപ്രദേശ്, തമിഴ്‌നാട് ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നു. ശ്രീലങ്കയിലും  മലേഷ്യയിലും ഓസ്‌ട്രേലിയയിലും വ്യാപകമായി ഉപയോഗിച്ച് വരുന്നു. സുര്യ പ്രകാശവും ജലവും വേണ്ടവിതം ലഭ്യമാവുന്ന സ്ഥലങ്ങളിലാണ് ഇതു വളരുന്നതിന് ഉത്തമം. വരും ദിവസങ്ങളില്‍ പീരുമേട്ടിലും പരിസരങ്ങളിലും കുട്ടിക്കാനം മരിയന്‍ കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ അഗത്തിച്ചീര തൈകള്‍ വിതരണം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss