|    Nov 13 Tue, 2018 12:17 am
FLASH NEWS
Home   >  Kerala   >  

അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍

Published : 8th June 2017 | Posted By: shins

കൊല്ലം: അഗതി മന്ദിരത്തില്‍ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാലംമൂട് ഇഞ്ചവിള അഗതിമന്ദിരത്തിലാണ് സംഭവം. ഇന്നു പുലര്‍ച്ചെയോടെ കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ നിന്നും താഴേക്കിറങ്ങുന്ന സ്‌റ്റെയര്‍ കേസില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.  കിളികൊല്ലൂര്‍ സ്വദേശിനി പ്രസീത (15), കരുനാഗപ്പള്ളി സ്വദേശിനിയായ അര്‍ച്ചന (17) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി പത്താംക്ലാസ് വിദ്യാര്‍ഥിനിയും മറ്റേയാള്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയുമായിരുന്നു. അഞ്ചുമാസം മുമ്പാണ് ഇവര്‍ ഇവിടെയെത്തിയത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗം സ്ഥലത്ത് സന്ദര്‍ശം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss